Monday 19 May 2014

നിരുപമ ടെ ജൈവക്കൃഷി

നിരുപകയുടെ ജൈവക്കൃഷി
ഹൃദയാഘാതം വന്നതിനുശേഷം തീയേറ്ററിൽ പോയി ആദ്യമായി ഒരു
ഫിലിം കണ്ടു.
കോട്ടയത്തെ ആനന്ദില് മാറ്റിനി.ഇക്കഴിഞ്ഞ ശനിയാഴ്ച.

ശാന്ത ഏറ്റുമാനൂരമ്പലത്തിൽ ധാര നേർന്നിരുന്നു.അതു കഴിഞ്ഞ് ടൗണിൽ
എത്തിയപ്പോളൊരു മണി.ഉച്ചയൂണിനുപതിവു പോലെ അനന്ദമന്ദിരത്തിൽ
പോകുന്നതിനു പകരം നേരെ അനന്ദിലേക്ക്.ഗേറ്റു തുറക്കുന്നതും കാത്ത്
വലിയ ജനക്കൂട്ടം.ബുക്കിംഗ്സൗകര്യം ഉള്ള കാര്യം അറിയാമായിരുന്നതിനാൽ
ശാന്തയെ അങ്ങോട്ടുവിട്ടു.250രൂപായ്ക്ക് രണ്ട് ടിക്കറ്റ് കിട്ടി.
നേരെ അകത്തേക്കു കയറി നടയിലിരുപ്പായി.ഊൺകഴിക്കാൻ മറന്നു
കൃത്യം ഒന്നരയ്ക്കു തീയേറ്റർ തുറന്നു.ആദ്യ കാഴ്ച്ച്ക്കാരായി
ശാന്തയുംഞാനും.

മജ്നുവിന്റെ തിരിച്ചു വരവു ശ്രദ്ധ്യേയമായി.പ്രായത്തിനു പറ്റിയറോൾ
14വർഷത്തിനു ശേഷം കാണുമ്പോൾ കുറേപ്രായം ആയി എന്ന തോന്നൽ.
പക്ഷെന്കഥാപാത്രത്തിനനുയോഗ്യമായ പ്രായം.
നല്ല കഥ.ബോബിയും സജ്ഞയും അനുമോദനം അർഹിക്കുന്നു.
നല്ലസംവിധാനം.നല്ല അഭിനയം.
നല്ല സന്ദേശം,അമ്മമാർക്കു മൊത്തത്തിലും

 തമിഴ്നാട്ടിലെ പച്ചക്കറി
തിന്നു രോഗികളാകുന്ന മലയാളികൾക്കും നല്ല സന്ദേശം.

പൊൻഫാം എന്നറിയപ്പെടുന്ന പൊൻ കുന്നം ഫാർമേർസ് ക്ലബ്ബിന്റെ
സ്ഥാപക കോർഡിനേറ്റരെന്ന നിലയിൽ ഈചിത്രത്തിനു പിന്നിലും
മുന്നിലും നിന്നു പ്രവർത്തിച്ചഎല്ലാവരേയുമനുമോദിക്കുന്നു.
എല്ലാ മലയാളികളും തീർച്ചയായും കാണേണ്ട ചിത്രം.
ഗുണപാഠമുള്ള ഒരു നല്ല ചിത്രം.
ഓർഗനിക്ഫാമിംഗിനെ പ്രോൽസാഹിപ്പിക്കുന്ന ചിത്രം.
ആരോഗ്യ ബോധവൽക്കരണം നടത്തുന്ന നല്ല ഒരു ചിത്രം
പക്ഷേ
ഒരുവിയോജനക്കുറിപ്പ്
ജൈവ കൃഷി അഥവാ ഒർഗാനിക് ഫാമിംഗ് എന്ന പ്രയോഗം
ഉപേക്ഷിക്കേണ്ടതാണ്,
വ്യഭിചരിക്കപ്പെട്ട പ്രയോഗം.ഉപയോഗിക്കേണ്ട പ്രയോഗം
പ്രകൃതി സൗഹൃദ കൃഷി.ദൈവത്തിന്റെ സ്വന്തം കൃഷി.
കാടുകൾ,കാവുകൾ,വനം എന്നിവ നമുക്കു കാട്ടിത്തരുന്ന
ദൈവത്തിന്റെ സ്വന്തം കൃഷിരീതി
അതാണു പ്രോൽസാഹിപ്പിക്കപ്പെടേണ്ടത്.
സമൂഹത്തിന്റെ ,ജനതയുടെ ആരോഗ്യം
നന്നാക്കാൻ,നന്നാകാൻ പ്രകൃതി സൗഹൃദകൃഷിയാണു പ്രോൽസാഹിപ്പിക്കപ്പെടേണ്ടത്.